മലപ്പുറം മങ്കടയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു; കുഞ്ഞ് മരിച്ചു

159

മങ്കട• മലപ്പുറം മങ്കടയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു. കുഞ്ഞ് മരിച്ചു. ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയതെന്നാണ് സംശയം. പുഴക്കാട്ടിരി താണിയന്‍ അബ്ദു സലാമിന്റെ മകന്‍ മുഹമ്മദ് ജവാദ് (ഒന്നര) ആണ് മരിച്ചത്. ഭാര്യ റംലത്ത് (36) പരുക്കുകളോടെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.