ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിന്‍റെ മൃതശരീരം

149

ആറ്റിങ്ങല്‍ • നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കറിന്‍റെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതശരീരം കണ്ടെത്തി. വീട്ടിലെ ജോലിക്കാരിയുടെ അകന്ന ബന്ധു രാജനാണ് മരിച്ചതെന്നു സംശയമുണ്ട്. ജോലിസംബന്ധമായി നെയ്യാറ്റിന്‍കരയിലാണ് സുല്‍ഫിക്കര്‍. അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും സ്കൂളിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.