കര്‍ഷകദിനത്തോട് അനുബന്ധിച്ച് ജൈവ കാര്‍ഷിക പരിപാടി നാളെ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും

165

ചിങ്ങം ഒന്നിന് കര്‍ഷകദിനത്തോട് അനുബന്ധിച്ച് ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവ കാര്‍ഷിക പരിപാടിയുടെ ഉദ്ഘാടനം നാളെ (ബുധന്‍17.8.2016) രാവിലെ 10 മണിക്ക് മണക്കാട് കുര്യാത്തി എം.എസ്. കെ. നഗറില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള എന്നിവര്‍ പങ്കെടുക്കുമെന്ന് ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനല്‍ കുളത്തിങ്കല്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY