റിക്ഷാ തൊഴിലാളിയുടെ മകന്‍ സബ് കലക്ടര്‍

180

ചണ്ഡിഗഢ്: ദബാവാലി സ്വദേശിയായ റിക്ഷാവണ്ടി തൊഴിലാളിയുടെ മകന്‍ ഇനി ജില്ലാ സബ് കലക്ടര്‍. ജിതേന്ദ്ര കുമാര്‍ എന്ന ഹരിയാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയില്‍ എത്തിയത്.ദരിദ്രര്‍ താമസിക്കുന്ന ദബാവാലിയിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു ജിതേന്ദ്രയുടെ വിദ്യാഭ്യാസം. റിക്ഷാവലിക്കാരനായ പിതാവ് ചെറുപ്പത്തിലെ മരിച്ചു. പിന്നീട് കുടുംബഭാരം അമ്മയുടെ ചുമലിലായി. ജിതേന്ദ്രയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെനന്് ആഗ്രഹിച്ച അമ്മ വീട്ടുജോലികള്‍ ചെയ്ത് മകനെ പഠിപ്പിച്ചു. ദബവാലിയില്‍ നിന്ന് നിന്ന് സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയ ആദ്യ ചെറുപ്പക്കാരനും ജിതേന്ദ്രയായിരുന്നു.സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ കയറിയെങ്കിലും ജിതേന്ദ്രയുടെ പരിശ്രമം അവസാനിച്ചില്ല.ഹരിയാന പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ പരീക്ഷ വിജയിച്ച ജിതേന്ദ്രയ്ക്ക് സബ് കലക്ടറായി നിയമനവും ലഭിച്ചു.

NO COMMENTS

LEAVE A REPLY