ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കൂടെ വരുന്നോ എന്നു ചോദിച്ച അധ്യാപകനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു

186

ഭുവനേശ്വര്‍: ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കൂടെ വരുന്നോ എന്നു ചോദിച്ച ഞരമ്ബു രോഗിയായ അധ്യാപകനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു. ഒഡിഷയിലെ ഉത്കല്‍ സര്‍വകലാശാലാ കാമ്ബസിലാണു സംഭവം.
അരിശം തീരുവോളം മര്‍ദിച്ച അധ്യാപകനെ പെണ്‍കുട്ടികള്‍തന്നെയാണ് പിന്നീട് പോലീസിനു കൈമാറിയത്. സ്ത്രീ സുരക്ഷയ്ക്കുവേണ്ടി വാദിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ തങ്ങള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്‌ വീഡിയോ അടക്കം പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സര്‍വകലാശാലയിലെ ട്യൂട്ടറായ ബിനോദ് കുമാര്‍ സാഹുവാണ് പെണ്‍കുട്ടികളോടു മോശമായി പെരുമാറിയത്.
ക്ലാസ് കഴിഞ്ഞു ഹോസ്റ്റലിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടികളോടു മോശമായി പെരുമാറിയ ബിനോദ് കുമാര്‍ സാഹു നടന്നു പോവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടികള്‍ ഹോസ്റ്റിലുള്ള കൂട്ടുകാരികളെ വിളിച്ചുവരുത്തിയ ശേഷം അധ്യാപകന്‍ തങ്ങളോട് മോശമായി പെരുമാറിയ കാര്യം അറിയിക്കുകയും തുടര്‍ന്ന് ബിനോദ് കുമാര്‍ സാഹുവിനെ കാമ്ബസില്‍ തെരഞ്ഞുപിടിച്ച്‌ കൈകാര്യം ചെയ്യുകയുമായിരുന്നു. മുളവടികളും കൈയില്‍ പിടിച്ചാണ് പെണ്‍കുട്ടികള്‍ അധ്യാപകനെ നേരിട്ടത്.
പരസ്യമായി ജനങ്ങള്‍ക്കിടയിലിട്ടാണ് പെണ്‍കുട്ടികള്‍ അധ്യാപകനെ കൈകാര്യം ചെയ്തത്. ഉത്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു പ്രൈവറ്റ് ട്യൂഷന്‍ നല്‍കുന്നയാളാണു ബിനോദ് കുമാര്‍ സാഹ. മദ്യലഹരിയിലായിരുന്ന ഇയാളുടെ മോശം പെരുമാറ്റം പെണ്‍കുട്ടികള്‍ ആദ്യം അവഗണിച്ചെങ്കിലും ഇയാള്‍ ബൈക്കില്‍ പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയും കൂടെച്ചെല്ലാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
ഇതോടെ അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അടുത്തേക്കുവന്നപ്പോള്‍ ഇയാള്‍ ബൈക്ക് ഓടിച്ചു പോയി. ഇതിനു പിന്നാലെയാണു പെണ്‍കുട്ടികള്‍ ഇയാളെ തെരഞ്ഞുപിടിച്ചെത്തി കൈകാര്യം ചെയ്തത്. ചോരയില്‍ കുളിച്ചുകിടന്ന ഇയാളെ പിന്നീട് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

NO COMMENTS

LEAVE A REPLY