വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

207

ചെങ്ങന്നൂര്‍: കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ സസ്യശാസ്ത്ര വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്ണനാ(20)ണ് ആത്മഹത്യ ചെയ്തത്.

ഞരമ്പ് മുറിച്ച ശേഷം കോളേജ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിനിയുടെ മരണത്തെ കുറിച്ച് കോളേജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY