എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്

140

കൊച്ചി • സിഐടിയു ജില്ലാ പ്രസിഡന്റ് കെ. എന്‍. ഗോപിനാഥ‍ിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്ക്. ഒാട്ടോ, ടാക്സി, സ്വകാര്യബസ്, ലോറികള്‍ എന്നിവ നിരത്തിലിറങ്ങില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ല. പരുക്കേറ്റ ഗോപിനാഥ‍ിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിനാഥിനെ കുത്തിയ വടകര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎമ്മിനോടുള്ള വിരോധം കൊണ്ടു ചെയ്തതാണെന്നും ഗോപിനാഥിനോടു വ്യക്തി വിരോധവുമില്ലെന്നും അയാള്‍ പൊലീസിനോടു പറഞ്ഞു. ടാക്സി-ഓട്ടോ തൊഴിലാളികള്‍ നടത്തിയ യൂബര്‍ ടാക്സി ഓഫീസ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ശേഷം നടന്നുവരുമ്ബോഴാണ് ആക്രമണം. ഗോപിനാഥിന്റെ മുറിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.