തെരുവുനായയുടെ കടിയേറ്റ് നാലു വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്

185

മലപ്പുറം • നഗരത്തിലെ എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥിനിക്കും തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരുക്ക്. നാലുപേരെയും കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ േശഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. എംഎസ്പി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഹുസ്ന, ആകാശ്, ഫര്‍സാന എന്നിവര്‍ക്കും കോളജ് വിദ്യാര്‍ഥിനി രഞ്ജിതയ്ക്കുമാണ് കടിയേറ്റത്. നാലുപേരെയും കടിച്ചത് ഒരു നായയാണെന്നു പറയുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റിനു സമീപത്തുവച്ച്‌ ആകാശിനെ കടിച്ച നായ പിന്നീട് ഹുസ്നയെയും ഫര്‍സാനയെയും പിന്നാലെയോടി ആക്രമിക്കുകയായിരുന്നു. വീണുപോയ വിദ്യാര്‍ഥിനികളിലൊരാള്‍ക്ക് ശരീരമാസകലം മുറിവുപറ്റിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അകലെ കാവുങ്ങല്‍ ബൈപാസില്‍ വച്ചാണ് രഞ്ജിതയ്ക്കു കടിയേറ്റത്.

NO COMMENTS

LEAVE A REPLY