നവജാതശിശു നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

178

ഹൈദരാബാദ്• കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നു ജീവിക്കുന്നതിനിടെ ഹൈദരാബാദില്‍ നിന്നു ഞെട്ടിക്കുന്ന ഒരു വാര്‍ത്ത. വികരാബാദ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണു സംഭവം.നായ്ക്കള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം. നായ്ക്കളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.ശനിയാഴ്ച രണ്ടു സ്ത്രീകളാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നതെന്നും ഞായാറാഴ്ച രാവിലെ അവര്‍ കുട്ടിയെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY