പാലക്കാട് വീണ്ടും തെരുവു നായ ആക്രമണം

241

പാലക്കാട് വീണ്ടും തെരുവു നായ ആക്രമണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കടിച്ചത് പേപ്പട്ടിയാണെന്നാണ് സംശയം.
മണ്ണാര്‍ക്കാട് കൊട്ടംപാറ അപ്പുവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. വലതു നെറ്റിയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് മണ്ണാര്‍ക്കാട് കോടക്കാട് സല്‍മത്തിന്‍റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സുമയ്യ യെ തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. നിലത്തു വീണ കുട്ടിയുടെ വലതു മാറിടത്തിനാണ് കടിയേറ്റത്.
സുമയ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രവി വിജയകുമാര്‍ എന്നിവര്‍ക്കു കൂടി കടിയേറ്റു. പേയിളകിയ നായയാണ് ആക്രമിച്ചതെന്നാണ് സംശയം. പരുക്കേറ്റ നാലു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.