തിരൂരില്‍ സ്ത്രീകളടക്കം ആറുപേരെ തെരുവുനായ കടിച്ചു

203

തിരൂര്‍: നഗരത്തില്‍ സ്ത്രീകളടക്കം ആറുപേരെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു.ഞായറാഴ്ച രാവിലെയാണ് സംഭവം.നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളില്‍ വെച്ചാണ് സംഭവം. താഴെപ്പാലം പൊക്ലാശ്ശേരി ശ്രീജ (27)യെ വീട്ടിനകത്ത് കയറിയും നടുവിലങ്ങാടി വാഴപ്പുള്ളി ഷെഫീക്കിനെ (35 ) വീട്ടിനടുത്തു വെച്ചുമാണ് നായ കടിച്ചത്.
നടുവിലങ്ങാടി കടീക്കല്‍ കദീജ ( 53), പാറപ്പുറത്ത് ഇല്ലത്ത് പറമ്ബില്‍ ഫാത്തിമ ബത്തൂല്‍ ( 68), താഴെപ്പാലത്തെ പരിത്തിക്കുന്നന്‍ സുഹറ (30), താഴെപ്പാലം തെക്കെ ഇ ടി വെട്ടിയ കത്ത് ആയിഷ (65), എന്നിവരെ തിരൂര്‍ ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയിലും പ്രവേശിപ്പിച്ചു.