തെരുവുനായ്ക്കളെ കൊന്നശേഷം ജഡവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ കേരളത്തോട് സുപ്രീംകോടതി വിശദീകരണം തേടി

205

ന്യൂഡല്‍ഹി • തെരുവുനായ്ക്കളെ കൊന്നശേഷം ജഡവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ കേരളത്തോട് സുപ്രീംകോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്നും എന്നാല്‍ നിയമാനുസൃതമാകണമെന്നും കോടതി നിര്‍ദേശിച്ചു. മനുഷ്യജീവനു തന്നെയാണ് പ്രഥമ പരിഗണനയെന്നും ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.കേന്ദ്രമന്ത്രി മേനകാ ഗാന്ധിയോടുള്ള പ്രതിഷേധം അറിയിക്കാനാണ് യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ കോട്ടയത്ത് പത്ത് തെരുവുനായ്ക്കളെ കൊന്നത്. അതിനുശേഷം കമ്ബില്‍ കെട്ടിത്തൂക്കിയ അവയുടെ ജഡവുമായി പ്രകടനവും നടത്തി.
തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന മേനകാ ഗാന്ധിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.