ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു

155

മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 115 പോയന്റ് നേട്ടത്തില്‍ 33,264ലിലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 10,264ലിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1493 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 350 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി സുസുകി, സണ്‍ ഫാര്‍മ, റിലയന്‍സ്, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS