ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

159

മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 151.95 പോയന്റ് താഴ്ന്ന് 33,218.81ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10,303.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക്, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലായിരുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, റിലിയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1,711 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1,037 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

NO COMMENTS