ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

174

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 42 പോയിന്റ് ഉയര്‍ന്ന് 32442ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 10152ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ലുപിന്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐഒസി, മാരുതി സുസുകി, സിപ്ല, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലെത്തിയപ്പോള്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, വേദാന്ത, ഹിന്‍ഡാല്‍കോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്‌ഇയിലെ 1075 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS