ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

227

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 54 പോയന്റ് നേട്ടത്തില്‍ 31769ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 9791ലുമെത്തി. ബിഎസ്‌ഇയിലെ 1101 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സിപ്ല, വിപ്രൊ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS