ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

135

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 550.92 പോയിന്റ് ഉയര്‍ന്ന് 34,442.05ലും നിഫ്റ്റി 188.20 പോയിന്റ് നേട്ടത്തില്‍ 10,386.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS