ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാത ക്ലോസ് ചെയ്തു

139

മുംബൈ : ഓഹരി സൂചികകൾ കാര്യമായ നേട്ടമില്ലാത ക്ലോസ് ചെയ്തു. ഫാര്‍മ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 7 പോയിന്റ് ഉയര്‍ന്ന് 38285.75ലും, നിഫ്റ്റി 19.15 പോയിന്റ് നേട്ടത്തില്‍ 11570.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ലുപിന്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS