ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

185

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 110 പോയന്റ് നേട്ടത്തില്‍ 35025ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10649ലുമാണ് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാഹ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, വിപ്രോ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സിപ്ല, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS