ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

211

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 190.66 പോയിന്റ് ഉയര്‍ന്ന് 35160.36ലും നിഫ്റ്റി 47.05 പോയിന്റ് നേട്ടത്തില്‍ 10739.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യെസ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എല്‍ ടി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐഎന്‍, ഇന്‍ഡസന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS