ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

210

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 236.10 പോയന്റ് നഷ്ടത്തില്‍ 33,774.66ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 73.90 പോയന്റ് താഴ്ന്ന് 10,378.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 743 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2010 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, വേദാന്ത, എന്‍ടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, സിപ്ല, ലുപിന്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഐടിസി, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS