ഓഹരി സൂചികകലില്‍ നേട്ടത്തോടെ തുടക്കം

219

മുംബൈ : ഓഹരി സൂചികകലില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 112 പോയന്റ് ഉയര്‍ന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ മോട്ടോഴ്സ്, ലുപിന്‍, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്‌ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, പവര്‍ ഗ്രിഡ്, എംആന്റ്‌എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1443 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 430 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS