സെന്‍സെക്സ് 109.16 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

176

മുംബൈ: ഓഹരി സൂചികകള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 109.16 പോയന്റ് നേട്ടത്തില്‍ 28452.17ലും നിഫ്റ്റി 41.85 പോയന്റ് ഉയര്‍ന്ന് 8786.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, മൂലധന സാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, മെറ്റല്‍ വിഭാഗം ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു.ബിഎസ്‌ഇയിലെ 1314 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1359 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.എല്‍ആന്റ്ടി, ഹീറോ, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ലുപിന്‍, എന്‍ടിപിസി, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.