കുട്ടികളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

196
Photo courtsy : manorama online

തിരുവനന്തപുരം∙ വലിയതുറയിൽ സഹോദരങ്ങളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. വലിയതുറയിലുള്ള വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന കണ്ണനാണ് അറസ്റ്റിലായത്. ഒൻപതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് ഇയാൾ മർദിച്ചത്. ഒൻപതു വയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു, മുഖത്തും പരുക്കേറ്റിരുന്നു. 11 വയസ്സുള്ള പെൺകുട്ടിയേയും ഇയാൾ മർദിച്ചു. 14–ാം തീയതി രാത്രിയായിരുന്നു സംഭവം.

അനുസരണക്കേടു കാട്ടിയിട്ടാണ് കുട്ടിയെ അടിച്ചതെന്ന് മാതാവ് മഞ്ജു പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ കണ്ണന്റെ വിലക്കു ലംഘിച്ച് മ‍ഞ്ജു കുട്ടിയെ സ്കൂളിൽ കൊണ്ടുപോയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് സഹോദരി പറഞ്ഞു. വേദന സഹിക്കാനാകാതെ കുട്ടി അലറിക്കരഞ്ഞിട്ടും അമ്മയും രണ്ടാനച്ഛനും ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Courtsy : manorama online

NO COMMENTS

LEAVE A REPLY