ജൈവ വൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

230

തിരുവനന്തപുരം : 2018-19 വർഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് സംസ്ഥാന ജൈവ വൈവിധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി പരിസ്ഥിതി സംരക്ഷകൻ, നാടൻ സസ്യയിനങ്ങളുടെ സംരക്ഷകൻ (സസ്യജാലം), നാടൻ കന്നുകാലിയിനങ്ങളുടെ സംരക്ഷകൻ (ജന്തുജാലം), ഹരിത വിദ്യാലയം, ഹരിത കോളേജ്, ഹരിത പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ഹരിത ഇലക്‌ട്രോണിക് മാധ്യമ പ്രവർത്തകൻ (മലയാളം), ഹരിത സ്ഥാപനം (ഗവൺമെന്റ്), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന (എൻ.ജി.ഒ), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) എന്നിവർക്കാണ് പുരസ്‌കാരം.

അപേക്ഷകളും അനുബന്ധ രേഖകളും മാർച്ച് 30 നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എൽ-14, ജയ്‌നഗർ, മെഡിക്കൽ കോളേജ്.പി.ഒ, തിരുവനന്തപുരം-695011 (ഫോൺ നമ്പർ: 0471-2554740) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org യിൽ ലഭ്യമാണ്.

NO COMMENTS