എറണാകുളം സെന്‍റ് തെരേസാസില്‍ പെണ്‍കുട്ടികള്‍ സഹപാഠിയെ മര്‍ദ്ദിച്ച്‌ കൈയൊടിച്ചു

198

കൊച്ചി: സെന്‍റ് തെരേസാസ് കോളജില്‍ പെണ്‍കുട്ടികളുടെ ‘ക്വട്ടേഷന്‍ പണി’. സഹപാഠിയെ മര്‍ദ്ദിച്ച്‌ കൈ തല്ലികൊടിച്ചു. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായ ഹെയ്സല്‍ രജനീഷിനാണ് മര്‍ദ്ദനമേറ്റത്.കോളജില്‍ ഒരുമിച്ച്‌ പഠിക്കുന്ന മരിയ ഷാജി, മരിയാ ലിയാന്‍ഡ്ര, ഡെയ്സി ജെയിംസ് എന്നിവരാണ് ഹെയ്സലിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഹെയ്സലിന്‍റെ വലതുകൈ ഇവര്‍ തിരിച്ച്‌ ഒടിക്കുകയും ചെയ്തിട്ടുണ്ട്. ഹെയ്സലിന്‍റെ ഫോണിലേക്ക് മരിയ ഷാജിയുടെ സഹോദരന്‍ ആല്‍വിന്‍റെ സുഹൃത്ത് ജോസ് മാത്യു നിരന്തരം മോശം സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടികളില്‍ ഒരാള്‍ ഹെയ്സലിന്‍റെ കൈ പിന്നിലേക്ക് പിടിച്ച്‌ തിരിച്ചൊടിച്ചു. മറ്റൊരാള്‍ കഴുത്തില്‍ ഇടിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഹെയ്സലിന്‍റെ വീടിന്‍റെ ചിത്രമെടുക്ക് ഫേസ്ബുക്കില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹെയ്സലിന്‍റെ പരാതിയില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കും കോളജിന് പുറത്തുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

NO COMMENTS

LEAVE A REPLY