കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ച സംഭവം ക്രിമിനൽ കേസ് തന്നെയാണെന്ന് സ്പീക്കർ

179

തിരുവനന്തപുരം : കാന്‍റീൻ ജീവനക്കാരനെ എംഎൽഎ മർദ്ദിച്ച സംഭവം ക്രിമിനൽ കേസ് തന്നെയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമസഭാംഗം എന്ന പരിഗണന പി.സി.ജോർജിനു ലഭിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. ജോർജിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം നൽകാൻ വൈകിയതിന് തന്നെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചെന്നായിരുന്നു കഫേ കാന്‍റീൻ ജീവനക്കാരൻ മനുവിന്‍റെ പരാതി. എന്നാൽ താൻ ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പി.സി.ജോർജ് വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY