റവന്യു ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടഞ്ഞ സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് സബ് കലക്ടര്‍ വി.ശ്രീറാം വെങ്കിട്ടരാമന്‍

260

ദേവികുളം: ദേവികുളത്തു റവന്യു ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടഞ്ഞ സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് സബ് കലക്ടര്‍ വി.ശ്രീറാം വെങ്കിട്ടരാമന്‍. ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുലിനു നല്‍കിയ റിപ്പോര്‍ട്ടില്‍ രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ഭൂമി കയ്യേറ്റം തടയാന്‍ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കള്‍ കയ്യേറ്റംചെയ്തിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന എസ്‌ഐയുടെ നേതൃത്വത്തിലുള്ളവരോടു സബ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് അനുസരിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY