ഇന്നസെന്റിന് വിജയസാധ്യത;സുരേഷ് ഗോപി വോട്ട് പിടിക്കും-ശ്രീനിവാസന്‍

302

കണ്ണൂർ: സ്വാധീനമുള്ള മേഖലകളിൽ രാഷ്ട്രീയ പാർട്ടികൾ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടൻ ശ്രീനിവാസൻ. മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസൻ പങ്കു വെച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. കൊല്ലങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ചാലക്കുടിയിൽ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരിൽ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

NO COMMENTS