ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം മത്സരവിജയി എന്ന റെക്കോര്‍ഡ് ഇനി സെറീനയ്ക്ക് സ്വന്തം

183

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം മത്സരവിജയി എന്ന റെക്കോര്‍ഡ് ഇനി സെറീനയ്ക്ക് സ്വന്തം. അമേരിക്കയുടെ തന്നെ മുന്‍ ടെന്നീസ് താരം മാര്‍ട്ടിന നവ്രത്തിലോവയുടെ 306 വിജയം എന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്. ഒപ്പം ഏറ്റവും കൂടുതല്‍ കളികള്‍ ജയിച്ച റോജര്‍ ഫെഡററുടെ 307 വിജയത്തിനൊപ്പമായി. ഇനി ഒരു മത്സരം കൂടി ജയിച്ചാല്‍ പകരം വെയക്കാനാവാത്ത നേട്ടം സെറീന സ്വന്തമാക്കും.യുഎസ് ഓപ്പണ്‍സില്‍ സ്വീഡന്‍റെ ജൊഹാന ലാര്‍സനെ പരാജയപ്പെടുത്തിയതോടെയാണ് സെറീന പുതിയ നേട്ടം സ്വന്തമാക്കിയത്. 34കാരിയായ സെറീന ഇത് വരെ 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.പ്രീക്വാര്‍ട്ടറില്‍ കസഖ്സ്ഥാന്‍റെ യരോസ്ലാവ ഷെവ്ദോവയാണ് സെറീനയുടെ എതിരാളി.സെറീനയുടെ സഹോദരിയും രണ്ടു തവണ യുഎസ് ഓപ്പണ്‍സ് കിരീടം നേടിയ വീനസ് വില്യംസും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെയാണ് വീനസ് പരാജയപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY