നിയമസഭയിൽ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകണമെന്നു സ്പീക്കറുടെ റൂളിങ്

218

തിരുവനന്തപുരം ∙ നിയമസഭയിൽ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് നിയമസഭാംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു കൃത്യസമയത്തു മന്ത്രിമാർ മറുപടി നൽകണമെന്നു സ്‌പീക്കറുടെ ശക്തമായ ഇടപെടൽ. ഇതു വസ്തുതാപരമാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭയിൽ ചൂണ്ടിക്കാട്ടി. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകുന്നതെന്നും കൃത്യമായ മറുപടി നൽകാതിരിക്കുന്നതിൽ ന്യായീകരണമില്ലെന്നും സ്പീക്കർ കുറ്റപ്പെടുത്തി. സഭാസമ്മേളനം അവസാനിക്കുന്ന മേയ് 25ന് അകം എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കണമെന്നും സ്പീക്കർ റൂളിങ് നൽകി. യഥാസമയം മറുപടി ലഭിക്കാത്തതു സംബന്ധിച്ച പരാതികൾ വീണ്ടും വീണ്ടും സഭാതലത്തിൽ ഉയർന്നുവരുന്നതും അവയുടെ പേരിൽ ആവർത്തിച്ചു റൂളിങ്ങുകൾ ഉണ്ടാകുന്നതും ഒഴിവാക്കപ്പെടണം. ആധുനിക വിവരസാങ്കേതിക സംവിധാനങ്ങൾ ഉള്ളപ്പോൾ 10 ദിവസം മുൻപ് എഴുതി സമർപ്പിക്കുന്ന ചോദ്യങ്ങൾക്ക് യഥാസമയം മറുപടി നൽക്കാത്തതിനു ന്യായീകരണമില്ല. മന്ത്രിമാരുടെ ഓഫിസുമായി ബന്ധപ്പെട്ട് ഇതിനായി കാര്യക്ഷമമായ ഏകോപനം ഉണ്ടാകണം’ – സ്പീക്കർ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY