ശ്രീനാരായണ ഗുരു ദൈവമല്ലെന്നും സാമൂഹ്യ പരിഷ്കര്‍ത്താവാണെന്നും ഹൈക്കോടതി

1805

കൊച്ചി: ശ്രീനാരായണ ഗുരു ദൈവമല്ലെന്നും സാമൂഹ്യ പരിഷ്കര്‍ത്താവാണെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. അമ്ബലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉള്‍പ്പെട്ട വസ്തു തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നേരത്തെയുള്ള എം.കെ സാനു കേസിലേയും ഭാരതവന്‍ കേസിലേയും മുന്‍ കോടതി വിധികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി ഇന്ന് വീണ്ടും ആവര്‍ത്തിച്ചത്.ശ്രീനാരായണ ഗുരുവിനെ ദൈവ അവതാരമായി കാണാനാവില്ലെന്നും ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നും അദ്ദേഹം സാമൂഹ്യപരിഷ്കര്‍ത്താവാണെന്നും കോടതി പറഞ്ഞു.
ശ്രീനാരായണ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.നേരത്തെ ഗുരുമന്ദിരത്തില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.ഗുരു ദൈവമല്ലെന്നും ഗുരുമന്ദിരങ്ങള്‍ ക്ഷേത്രമല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതോടെ ഏറെക്കാലമായി ഇതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തുടരുന്ന നിയമ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുണ്ടായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY