സ്‌പോർട്‌സ് കൗൺസിൽ അഡ്മിഷൻ

15

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ 24ന് രാവിലെ 11ന് കോളേജ് കാര്യാലയത്തിൽ നടക്കും.

ഒഴിവുകൾ: ഡിഗ്രി(സയൻസ്)-1, പി.ജി.-1. താത്പര്യമുള്ളവർ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരണം. അഡ്മിഷന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

NO COMMENTS