സംസ്ഥാനതല ഹിന്ദി സ്‌കിറ്റ് മത്സരവുമായി സ്‌പൈസസ് ബോര്‍ഡ്

147

കൊച്ചി: ഹിന്ദി പക്ഷാചരണത്തിന്‍റെ ഭാഗമായി സ്‌പൈസസ് ബോര്‍ഡ് സംസ്ഥാന തലത്തില്‍ ഹിന്ദി സ്‌കിറ്റ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2ന് കൊച്ചിയില്‍ സ്‌പൈസസ് ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ദേശീയ അഖണ്ഡത എന്നതാണ് മത്സരത്തിനുള്ള പ്രമേയം. തത്പരരായ സ്‌കൂളുകള്‍ നവംബര്‍ 25 നോ അതിനു മുമ്പായോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി http://indianspices.com/spice-news/hindi-skit-competition-school-students എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.