രജിസ്‌ട്രേഷന് ചിലവേറും

280

തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ ആധാര രജിസ്‌ട്രേഷനുകള്‍ക്ക് ചിലവേറും. വിലയാധാരങ്ങള്‍ക്ക് രജിസ്‌ട്രേഷന് ആറ് ശതമാനമായിരുന്ന നികുതി എട്ട് ശതമാനമാക്കി വര്‍ധിപ്പിച്ചു.
ഭാഗപത്രം ഒഴിമുറി ധനനിശ്ചയം എന്നിവയ്ക്ക് നിരക്ക് കൂടും. 1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്.
വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതുവരെ വീടുകള്‍ക്ക് ബാധമാക്കിയിരുന്നില്ല. ഈ ബജറ്റില്‍ വീടിന്റെ വിലയും ഉള്‍പ്പെടുത്തും.

NO COMMENTS

LEAVE A REPLY