വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗി അറസ്റ്റില്‍

196

ന്യൂഡല്‍ഹി• അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി.ത്യാഗിയെ സിബിഐ അറസ്റ്റു ചെയ്തു. 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ ത്യാഗിയുടെ സഹോദരനെ സിബിഐ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ത്യാഗിയെ സിബിഐ തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഏതെങ്കിലും സേനയുടെ മേധാവി ഇതുപോലെ ഒരിടപാടില്‍ പ്രതിസ്ഥാനത്തു വരുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമാണ്. 2005 ഡിസംബര്‍ 31 മുതല്‍ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി കോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്.

NO COMMENTS

LEAVE A REPLY