ദക്ഷണാഫ്രിക്ക റണ്‍ ചേസിലെ ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്തു

235

ഡേവിഡ് മില്ലറിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷണാഫ്രിക്ക 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത്. 79 പന്തുകളില്‍ നിന്ന് 10 ഫോറുകളും ആറ് പടുകൂറ്റന്‍ സിക്സറുകളുടെയും ബലത്തില്‍ മില്ലര്‍ പുറത്താകാതെ 118 റണ്‍സ് നേടി ടീമിന്റെ വിജശില്‍പിയായി. ഒരു ഘട്ടത്തില്‍ 265 ന് ആറ് എന്ന നിലയിലായിരുന്ന ദക്ഷണാഫ്രിക്കയെ ഏഴാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മില്ലര്‍ – ഫെലുക്ക്വായോ സഖ്യമാണ് വിജയത്തിലെത്തിച്ചത്. വേര്‍പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് നേടിയത്. 39 പന്തുകള്‍ നേരിട്ട ആന്‍ടില്‍ ഫെലുക്ക്വായോ 42 റണ്‍സ് നേടി.
സ്കോര്‍: ഓസ്ട്രേലിയ 371-6 (50 ഓവര്‍), ദക്ഷണാഫ്രിക്ക 372-6 (49.2 ഓവര്‍)