സൗ​ഹൃ​ദ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും സ​മ​നി​ല​യി​ല്‍ .

227

പോ​ര്‍​ട്ടോ: സൗ​ഹൃ​ദ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി 76-ാം റാ​ങ്കു​കാ​രാ​യ പ​നാ​മ. ഓ​രോ ഗോ​ള്‍ വീ​തം നേ​ടി​യാ​ണ് ഇ​രു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ടു ഗോ​ളു​ക​ളും.32-ാം മി​നി​റ്റി​ല്‍ ടോ​ള​ന്‍റി​നോ ലു​ക്കാ​സ് പ​ക്വി​റ്റ​യാ​ണ് ബ്ര​സീ​ലി​ന് ലീ​ഡ് ന​ല്‍​കി.

ക​സി​മെ​റോ​യു​ടെ ക്രോ​സി​ല്‍​നി​ന്ന് ഒ​രു വോ​ളി​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ക്വി​റ്റ​യു​ടെ ഗോ​ള്‍. ബ്ര​സീ​ലി​നാ​യു​ള്ള പ​ക്വി​റ്റ​യു​ടെ ആ​ദ്യ ഗോ​ള്‍​നേ​ട്ട​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ നാ​ലു മി​നി​റ്റി​നു​ള്ളി​ല്‍ മ​ക്കാ​ഡോ​യി​ലൂ​ടെ പ​നാ​മ ഗോ​ള്‍ മ​ട​ക്കി. പി​ന്നീ​ട് ഇ​രു ടീ​മു​ക​ള്‍​ക്കും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. പോ​ര്‍​ച്ചു​ഗീ​സ് ന​ഗ​ര​മാ​യ പോ​ര്‍​ട്ടോ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല. ചെ​ക്ക് റി​പ്പ​ബ്ലി​ക്കു​മാ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

NO COMMENTS