നാസിക്കിൽ മരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കൾ

202

നാസിക്കിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കൾ. ഒമ്പത് മണിക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച റോയ് മാത്യുവിന്റെ മൃതദേഹം അരമണിക്കൂറിൽ അധികമായി മൃതദേഹം ട്രോളിയിൽ തന്നെ വച്ചു. മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. തൊഴില്‍ പീഡനം ആരോപിച്ച് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി, ദിവസങ്ങള്‍ക്കകമാണ് റോയ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോവിഷമത്താല്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതെന്നാണ് സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സൈനികന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY