വിശപ്പടക്കാൻ മണ്ണ്: വാർത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ

124

തിരുവനന്തപുരം : കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണുവാരിത്തിന്നതായി മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വാർത്തയ്ക്ക് ഇടയാക്കിയത്.

തെറ്റായി റിപ്പോർട്ട് ചെയ്ത സംഭവം കേരള ജനതയ്ക്കാകെ അപമാനകരമായിപ്പോയെന്ന് ചെയർമാൻ പറഞ്ഞു. കുട്ടികളുടെ കൈതമുക്കിലുള്ള വീട് സന്ദർശിച്ച് അമ്മയും മുത്തശ്ശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.ഭർത്താവ് കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലേയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നൽകുകയും ചെയ്യുന്നുണ്ടെന്ന് കുട്ടികളുടെ അമ്മ കമ്മീഷനു മുമ്പാകെ മൊഴി നൽകി.

വാർത്തയെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മീഷന്റെ സാന്നിധ്യത്തിൽ ഇവർക്ക് റേഷൻ കാർഡ് നൽകി. തിരുവനന്തപുരം നഗരസഭ അമ്മയ്ക്ക് ദിവസവേതനത്തിൽ ജോലി നൽകിയിട്ടുണ്ട്. വീട് നൽകാമെന്നും അറിയി ച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിട്ടുമുണ്ട്. ചെയർമാ നോടൊപ്പം കമ്മീഷൻ അംഗങ്ങളായ എം.പി. ആന്റണി, ഫാ. ഫിലിപ്പ് പരക്കാട് എന്നിവരുണ്ടായിരുന്നു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ശ്ലാഘനീയമാണെന്ന് ചെയർമാൻ പറഞ്ഞു.

NO COMMENTS