മണ്ണിനോടിണങ്ങുന്ന കാര്‍ഷിക സംസ്‌കാരം വളര്‍ത്തണം: സി.കെ. ശശീന്ദ്രന്‍ എംഎല്‍എ

108

കോഴിക്കോട്: മണ്ണിനോടിണങ്ങുന്ന കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് പുതുതലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങളുണ്ടാകണമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്റെ നാലാം ദിവസമായ ആഗസ്ത് മൂന്നിന് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച വനിതാ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെയും കാലാവസ്ഥാ മാറ്റത്തെയും തിരിച്ചറിയാന്‍ പണ്ടുകാലത്ത് കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കാര്‍ഷികവൃത്തിയില്‍ നിന്നും അകന്ന പുതിയ തലമുറയ്ക്ക് ഇത്തരം മാറ്റങ്ങളെ തിരിച്ചറിയാനും ഉചിതമായ കൃഷി സംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനും കഴിയാത്ത സ്ഥിതി നില നില്‍ക്കുന്നു. ഈ രംഗത്ത് കുടുംബശ്രീക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഫീസ കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റീന. പി.കെ, ചെറുവണ്ണര്‍ ഗ്രാമപഞ്ചായത്ത് അംഗം രാജിനി. എം.പി, കൃഷി ഓഫീസര്‍ അഥീന. കെ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജി്ല്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍ സ്വാഗതവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലതിക കെകെ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ‘പാല്‍മൂല്യവര്‍ദ്ധിതഉല്പന്നങ്ങളും വിപണി സാധ്യതയും’ എന്ന വിഷയത്തില്‍ കോഴിക്കോട് ക്ഷീരപരിശീലനകേന്ദ്രം വൈസ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എ.ജി, ക്ലാസെടുത്തു ഞായറാഴ്ച രാവിലെ പത്തിന് ക്യാമ്പയിനിന്റെ സമാപന സമ്മേളനം ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘മണ്ണ്-ജല സംരക്ഷണം, മഴക്കൊയ്ത്ത്, കിണര്‍ റീ ചാര്‍ജ്ജിംഗ്’ എന്ന വിഷയത്തില്‍ റിട്ട. എക്‌സി. എഞ്ചിനീയര്‍ മണലില്‍ മോഹനന്‍ ക്ലാസ്സെടുക്കും. നാലുദിവസം നീണ്ട വിപണനമേള വൈകീട്ട് സമാപിക്കും.

NO COMMENTS