അബുദാബിയിൽ എസ് കെ എസ് എസ് എഫ് മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു .

174

അബുദാബി: സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് അബുദാബി മഞ്ചേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കമ്പള ബായാർ, ഒ.കെ ഇബ്രാഹിം അട്‌ക്കയ്‌ക്ക് നൽകിയാണ് മെമ്പർ ഷിപ്പ് കാമ്പയിൻ ആരംഭിച്ചത് .

ഇതോടനുബന്ധിച്ചു നടന്ന കൺവെൻഷനിൽ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കമ്പള ബായാർ അധ്യക്ഷത വഹിച്ചു. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ ഉൽഘാടനം ചെയ്തു. രക്ഷാധികാരി അസീസ് പെർമുദേ മുഖ്യ പ്രഭാഷണം നടത്തി.ഹനീഫ് വളപ്പ്, ഹമീദ് മാസ്സിമർ, അഷ്റഫ് അലി ബസ്ര പെരിങ്കടി , അബൂബക്കർ ഹാജി പെർവാടി തുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും – ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS