സൈ​ന്യ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി.

222

ന്യൂ​ഡ​ല്‍​ഹി: ബാ​ല​കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സൈ​ന്യ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​ശ​ബ്ദ പ്ര​ച​ര​ണ സ​മ​യ​ത്ത് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സു​പ്ര​ധാ​ന സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ മോ​ദി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യും പ്ര​വ​ര്‍​ത്ത​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സീ​താ​റാം യെ​ച്ചൂ​രി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ല്‍​കി.

NO COMMENTS