പഞ്ചാബിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരും : നവജ്യോത് സിങ് സിദ്ദു

223

അമൃത്സര്‍: പഞ്ചാബിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരുമെന്നും അതിനുവേണ്ടി എന്ത് ത്യാഗം സഹിക്കാനും തയാറാണെന്നും ബിജെി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു. ഇത് ധര്‍മ്മ വിജയമാണ്, കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാണിതെന്നും കോണ്‍ഗ്രസ് രാജ്യത്തെങ്ങും പടരുമെന്നും അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് വിജയിച്ച അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് നടത്തിയ മികച്ച മുന്നേറ്റത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിജയത്തിന് സോണിയാ ഗാന്ധിയോടും രാഹുലിനോടും അമരീന്ദര്‍ സിങിനോടും നന്ദി പറയുന്നു.ജനങ്ങള്‍ ദുഷ്ടന്‍മാരുടെ അഹങ്കാരത്തിന് തടയിട്ടു. കോണ്‍ഗ്രസ് ഇവിടെനിന്ന് രാജ്യത്തുടനീളം പടരുമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിലധികം ബിജെപിക്കൊപ്പം നിന്ന സിദ്ദു കഴിഞ്ഞ വര്‍ഷമാണ് എംപി സ്ഥാനം രാജിവച്ച്‌ ബിജെപി വിട്ടത്. തുടര്‍ന്ന് ആം ആദ്മിയുമായി ചര്‍ച്ച നടത്തിയെങ്കിലും സിദ്ദുവിന്റെ ആവശ്യങ്ങള്‍ കെജ്രിവാള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

NO COMMENTS

LEAVE A REPLY