വിദ്യാഭ്യാസ പദ്ധതിയിലേക്ക് ഹ്രസ്വചിത്രങ്ങളും വീഡിയോകളും സമർപ്പിക്കാം

98

തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുടെ ആഭി മുഖ്യത്തിൽ തയാറാക്കുന്ന ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അഞ്ച് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രങ്ങൾ, കാർട്ടൂൺ വീഡിയോകൾ, അനിമേറ്റഡ് വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ ക്ഷണിച്ചു.

വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് പങ്കെടുക്കാം. അപേക്ഷ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റായ www.scert.kerala.gov.in ൽ ഓൺലൈനായി ഫെബ്രുവരി 15ന് മുൻപ് സമർപ്പിക്കണം.

NO COMMENTS