ശിവശങ്കറിനെ ഉടൻ സസ്‌പെന്‍ഡ് ചെയ്‌തേക്കും

48

തിരുവനന്തപുരം| ചട്ടലംഘനവും സ്വപ്‌നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് മുന്‍ ഐടി സെക്ര ട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. തീരുമാനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

2000ലാണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രി യുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്ബോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമു ണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തില്‍ ശിവശങ്ക റിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടാകുമെന്ന്.സൂചന

NO COMMENTS