ശിവസേന എം പി എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി

194

ന്യൂഡൽഹി: വിമാനത്തിൽ ശിവസേന എം പി എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയതായി പരാതി. ബിസിനസ് കളാസ് സീറ്റ് കിട്ടാത്തതിൽ രോഷംകൊണ്ട് ശിവസേന എം പിയായ രവീന്ദ്ര ഗയിക് വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂനെയിൽ നിന്നും രാവിലെ 11 മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. ബിസിനസ് കളാസ് ടിക്കറ്റിന് പണം നൽകിയിട്ടും എക്കണോമിക് കളാസ് സീറ്റ് നൽകിയതെന്താണെന്ന് ചോദിച്ച് എം.പി ജീവനക്കാരനുമായി വഴക്കിടുകയും പിന്നീട് അയാളെ ചെരുപ്പൂരി തല്ലുകയുമായിരുന്നു. ബിസിനസ് കളാസ് സീറ്റുകൾ ഒഴിവില്ലാത്തതുകൊണ്ടാണ് നൽകാത്തതെന്ന് ജീവനക്കാരൻ അറിയിച്ചെങ്കിലും എം പി തർക്കിക്കുകയായിരുന്നു. മർദനമേറ്റ ജീവനക്കാരൻ എയർ ഇന്ത്യക്ക് പരാതി നൽകി. സീറ്റ് ഇല്ലെന്ന് അറിയിച്ചതോടെ രവീന്ദ്ര ഗയിക്വാദ് മോശം വാക്കുകൾ ഉപയോഗിച്ച് തർക്കിക്കുകയായിരുന്നുവെന്നും മുഴുവൻ ജീവനക്കാരുടെയും മുന്നിൽ വെച്ച് തന്നെ ചെരുപ്പൂരി തല്ലുകയും കണ്ണട പൊട്ടിച്ചെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ തല്ലിയെന്നത് ശരിയാണന്നും ബിസിനസ് കളാസ് ടിക്കറ്റിന് പണം നൽകിയിട്ടും സീറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ മര്യാദയില്ലാതെ പെരുമാറിയെന്നും ഗെയിക് വാദ് പറയുന്നു.

NO COMMENTS

LEAVE A REPLY