ഋഷിരാജ് സിങ്ങിനെ കളിയാക്കി ശിവസേന

244

മുംബൈ: പെൺകുട്ടികളെ പതിനാല് സെക്കന്റ് തുറിച്ചുനോക്കിയാൽ ജയിലിൽ കിടക്കേണ്ടിവരുമെന്ന ഋഷിരാജ് സിങിന്റെ പരാമര്‍ശത്തെ കളിയാക്കി ശിവസേന. പതിനാല് സെക്കന്റിന് പകരം പതിമൂന്ന് സെക്കന്റ് പെണ്‍കുട്ടിയെ തുറിച്ചുനോക്കിയാല്‍ സംശയത്തിന്റെ ആനുകൂല്യം കിട്ടുമോയെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‍നയിലെ പരിഹാസം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഈ നിയമത്തിലൂടെ കഴിയുമോ എന്നും മുഖപ്രസംസംഗം സംശയം പ്രകടിപ്പിച്ചു.
പതിനാല് സെക്കന്റ് ഒരാള്‍ തുറിച്ചുനോക്കിയാൽ കേസെടുത്ത് അയാളെ ജയിലിലടക്കാമെന്ന ഋഷിരാജ് സിങിന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സാമ്‍നയിലെ മുഖപ്രസംഗം

NO COMMENTS

LEAVE A REPLY