മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു

188

കൊച്ചി : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നുപോയ ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടത് കുളച്ചൽ സ്വദേശികളാണ്. പുലർച്ചെ 3 മണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ ബോട്ട് പൂർണമായി തകർന്നു. കപ്പൽ ഇടിച്ചതോടെ ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇടിച്ച കപ്പൽ ഏതാണെന്ന കാര്യത്തിൽ പരിശോധന നടത്തി വരുന്നതേയുള്ളൂ.

NO COMMENTS