ബാര്‍ കോഴക്കേസ് : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

219

തിരുവനന്തപുരം• ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ശങ്കര്‍ റെഡ്ഡിയും എസ്പി: ആര്‍.സുകേശനും കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതിന് തെളിവില്ല. കേസ് ഡയറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. കേസിലെ ഇടപെടല്‍ അനാവശ്യമായിരുന്നു. പക്ഷേ, കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 100 പേജുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടും ശുപാര്‍ശയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

NO COMMENTS

LEAVE A REPLY